
മലയാളികളുടെ മനസിൽ എന്നും ഒരു പ്രത്യേക സ്ഥാനമുള്ള നടിയാണ് ശോഭന. തൊണ്ണൂറുകളിൽ തന്നെ വളരെ ശ്രദ്ധേയമായ നിരവധി മികച്ച കഥാപാത്രങ്ങൾ ശോഭന ചെയ്തിട്ടുണ്ട്. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മാത്രംമതി എന്നും ശോഭന എന്ന പ്രതിഭയെ ഓർക്കാൻ. നായിക മാത്രമല്ല ഒരു നർത്തകി എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യം എന്ന സിനിമ തനിക്ക് വന്നതായിരുന്നുവെന്നാണ് നടി പറയുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നോ പറഞ്ഞ സിനിമകളിൽ ഹിറ്റ് ആയ സിനിമൾ എന്ന ചോദ്യത്തിനായിരുന്നു ശോഭന മറുപടി നൽകിയത്.
‘തമിഴിലെ ‘കരഗാട്ടക്കാരൻ’ എന്ന സിനിമ വന്നിരുന്നു പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുപോലെ മോഹൻലാൽ ചിത്രം ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷേ ഞാൻ ചെയ്തില്ല. കാരണം ആ സമയത്ത് ഞാൻ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതാണ് ദൃശ്യത്തി. അഭിനയിക്കാൻ കഴിയാത്തത്’,- നടി വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടതെന്നും ആല കാലത്തിന് പറ്റുന്ന രീതിയിൽ വളരെ ഭംഗിയായി റീമേക്ക് എടുത്തെന്നും ശോഭന വ്യക്തമാക്കി. പ്രിയദർശന് തെറ്റ് പറ്റില്ലല്ലോയെന്നും നടി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]