
മലപ്പുറം: മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയിൽ നിന്നുണ്ടായ സ്ഫോടന ശബ്ദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ വിആർ വിനോദ്. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് കളക്ടർ പറഞ്ഞു. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടർ പറഞ്ഞു. പ്രദേശം സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടർ.
ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവിൽ പ്രദേശത്തു നിന്ന് ജനങ്ങൾ താമസം മാറേണ്ട സാഹചര്യമില്ലന്നും കളക്ടർ വ്യക്തമാക്കി.
കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]