

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം: ശിക്ഷ വേഗത്തിൽ നടപ്പാക്കണം: മോദി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുപ്രീം കോടതി സംഘടിപ്പിച്ച ജില്ലാ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള ദ്വിദിന ദേശീയസമ്മേളം ഉദ്ഘാടനം ചെയ്ത് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങളുണ്ട്. അതിവേഗം നീതി ഉറപ്പാക്കാൻ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്ക്കിടയില് മികച്ച ഏകോപനം ഉറപ്പാക്കണം”-പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയിലെ ആർ.ജികർ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പുതുതായി നടപ്പാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ ശിക്ഷിക്കാൻ മാത്രമല്ല, അവരെ സംരക്ഷിക്കുന്നതിനും ഉള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. ”ഭാരതീയ ന്യായ സംഹിത പൗരന്മാർ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ക്രിമിനല്‍ നിയമങ്ങള്‍ കൊളോണിയല്‍ ചിന്തകളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ന്യായ സൻഹിതയുടെ ആശയം പൗരന്മാരെ ശിക്ഷിക്കുക മാത്രമല്ല, അവരെ സംരക്ഷിക്കുക കൂടിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശനമായ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്”- പ്രധാനമന്ത്രി മോദി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ശനിയാഴ്ച ആരംഭിച്ച പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, അറ്റോർണി ജനറല്‍ ഓഫ് ഇന്ത്യ, സുപ്രീം കോടതിയിലെ ജഡ്ജിമാർ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 800-ലധികം ജില്ലാ ജുഡീഷ്യറി അംഗങ്ങള്‍ പങ്കെടും. 2024 മാർച്ചില്‍ കച്ചില്‍ നടന്ന അഖിലേന്ത്യാ ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]