
ഹരിപ്പാട് ∙ ഒരേ സർവകലാശാലയിൽ നിന്ന് ഒരേ വിഷയത്തിൽ ഒരുമിച്ച് പിഎച്ച്ഡി നേടിയവർക്കു പ്രണയ സാഫല്യം. പള്ളിപ്പാട് നീണ്ടൂർ പ്രഭാതത്തിൽ ഡോ.
അജിൽ ആർ.നായർ, ചെട്ടികുളങ്ങര ഇൗരേഴ തെക്ക് പോക്കാട്ട് ഡോ. അഖില രാമൻ എന്നിവരാണു അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നു നേടിയത്.
2021ലാണ് ഇരുവരും റിസർച് ആരംഭിച്ചത്. ഇൗ മാസം ഇരുവരും പിഎച്ച്ഡി നേടി.
ഇതിനിടയിൽ വീട്ടുകാർ ഇവരുടെ പ്രണയത്തിന് അംഗീകാരം നൽകി. തുടർന്ന് കഴിഞ്ഞ ഏപ്രിൽ 20ന് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു.
പിഎച്ച്ഡി നേടിയ ശേഷം
മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം.
ഒക്ടോബർ 19നാണു വിവാഹം. രാധാകൃഷ്ണൻ നായരുടെയും അശ്വതി ആർ.നായരുടെയും മകനാണ് അജിൽ ആർ.നായർ.
റിട്ട. ഹെഡ്മാസ്റ്റർ പി.എ.അനന്തരാമന്റെയും, പരുമല ദേവസ്വം ബോർഡ് എച്ച്എസ്എസ് അധ്യാപിക എം.രാജിയുടെയും മകളാണ് ഡോ.
അഖില രാമൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]