
ദുബൈ: ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ. സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ഇനി പ്രത്യേകം പെർമിറ്റ് എടുക്കണം.
യുഎഇയിൽ വന്ന് കണ്ടന്റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇൻഫ്ലുവൻസർമാരും ഇനി പെർമിറ്റ് എടുത്ത ശേഷമേ കണ്ടന്റ് ചെയ്യാവൂ. പണം വാങ്ങിയിട്ടായാലും അല്ലെങ്കിലും ശരി.
സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പെർമിറ്റ് വേണം. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും വാട്സാപ്പിനും ഇത് ബാധകം.
പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി ലഭിക്കും. മൂന്ന് മാസത്തിനകം നടപ്പാകും.
ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ഇത് ബാധകമാണ്. സുതാര്യതയും പ്രഫഷണലിസവും ഉപഭോക്തൃ താൽപര്യവും സംരക്ഷിക്കാനുമാണിത്.
തെറ്റായ പരസ്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കൂടിയാണിത്. ട്രേഡ് ലൈസൻസ് ഉള്ളവരായിരിക്കണം ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്.
പെർമിറ്റ് ഇല്ലാതെ ഇക്കാര്യങ്ങൾ ചെയ്യുന്നവർക്ക് പിഴ ഈടാക്കും. 5 ലക്ഷം ദിർഹം വരെയാകും പിഴ.
എന്നാൽ സ്വന്തം അക്കൗണ്ട് വഴി സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. 18 വയസ്സിന് താഴെയുള്ള വിദ്യാഭ്യാസം, കായികം, സാംസ്കാരികം, ബോധവൽക്കരണം എന്നിവ ചെയ്യുന്നവർക്കും ബാധകമല്ല.
വിദേശത്ത് നിന്നെത്തി യുഎഇയിൽ കണ്ടന്റ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർ ഇതിനായി വിസിറ്റർ പെർമിറ്റ് എടുക്കണം. മൂന്ന് മാസത്തേക്കാണ് പെർമിറ്റ് ലഭിക്കുക.
മൂന്ന് മാസത്തേക്ക് കൂടി പുതുക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]