
പല്ലെകേലെ: ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജുവാണ്. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കും അവസരം നല്കി. റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം നല്കി. ഇരു ടീ്മുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്.
ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ചാമിന്ദു വിക്രമസിംഗെ, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ത്യ 43 റണ്‍സിനും രണ്ടാമത്തേത് മഴ നിയമം പ്രകാരം 7 വിക്കറ്റിനും വിജയിച്ചിരുന്നു. രണ്ടാം ട്വന്റി 20യില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയെങ്കിലും മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജുവിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറുടെ റോളിലായിരുന്നു രണ്ടാം ടി20യില്‍ സഞ്ജുവിനെ ഇറക്കിയത്. എന്നാല്‍ മഹീഷ് തീക്ഷണയുടെ ആദ്യ പന്തില്‍ തന്നെ സഞ്ജു ബൗള്‍ഡാവുകയായിരുന്നു.
ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ടീം ഇന്ത്യക്ക് ശ്രീലങ്കയില്‍ കളിക്കാനുണ്ട്. കൊളംബോയില്‍ ഓഗസ്റ്റ് 2, 4, 7 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]