
ആറുവർഷം മുൻപാണ് ഡെർബിഷെയറിൽ നിന്നുള്ള ദമ്പതികൾ വെറും 115 രൂപ മുടക്കി ഒരു ധാന്യപ്പുര സ്വന്തമായി വാങ്ങിയത്. പിന്നീട് അത് നവീകരിച്ച അവർ, അതിനെ തങ്ങളുടെ സ്വപ്നഭവനമാക്കി മാറ്റി. ആറ് വർഷങ്ങൾക്കിപ്പുറം മനോഹരമായ ഒരു വീടായി മാറിയ ആ കെട്ടിടത്തിന്റെ ഇന്നത്തെ മൂല്യം 4.6 ലക്ഷം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു ഓൺലൈൻ ഷോപ്പിങ്ങിനിടയിലാണ് ബോബ് കാംബെല്ലും ഭാര്യ കരോൾ ആനും ഈ ബെയിൽ ലിസ്റ്റ് ചെയ്തിരുന്ന ഈ ധാന്യപ്പുര വാങ്ങിയത്. ഇത് വാങ്ങുന്ന സമയത്ത് താൻ നന്നായി മദ്യപിച്ചിരുന്നു എന്നാണ് ബോബ് പറയുന്നത്. സ്വബോധത്തിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ താനത് വാങ്ങുകയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏതായാലും 115 രൂപ അതായത്, വെറും £1 മുടക്കിയാണ് ഇവർ ഈ പഴയ ധാന്യ പുര സ്വന്തമാക്കിയത്. ആദ്യം അതൊരു മണ്ടൻ തീരുമാനമായി തോന്നിയെങ്കിലും പിന്നീട് തങ്ങളുടെ സ്വപ്നഭവനം അതിൽ പിറവി കൊള്ളുകയായിരുന്നു എന്ന് ഇവർ കൂട്ടിച്ചേര്‍ക്കുന്നു.
ധാന്യപ്പുര സ്വന്തമാക്കിയ ശേഷം, ബോബും കരോൾ ആനും അതിന്റെ നവീകരണത്തിനായി ഏകദേശം £4,000 (4.6 ലക്ഷം രൂപ) ചെലവഴിച്ചു. ആറ് വർഷത്തോളമായി നടത്തിവരുന്ന നവീകരണ പ്രവർത്തികൾക്കൊടുവിൽ മനോഹരമായി മാറിയ ഈ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. വീടിനുള്ളിൽ ഒരു കിടക്ക, കുളിമുറി, അടുക്കള, ഡൈനിങ് ടേബിൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുണ്ട്, ഒരു വീട് നൽകുന്ന എല്ലാ സുരക്ഷിതത്വവും ഇത് തങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് ഏറെ സന്തോഷത്തോടെ ഈ ദമ്പതികൾ പങ്കുവെക്കുന്നത്. ലിവിംഗ് ബിഗ് ഇന്‍ എ ടൈനി ഹൗസ് എന്ന് യൂട്യൂബ് ചാനലില്‍ ഈ വീടിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]