
ബിഗ് ബോസില്‍ ശോഭാ വിശ്വനാഥിന്റെ പ്രിയപ്പെട്ട ഇക്ക ആയ ഒമര്‍.. ദിയ സനയുടെ ഗുരു കൂടിയായ ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവര്‍ പറയും, അല്ലെങ്കില്‍ മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബർ ബുള്ളിയിങ് കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാകും ; ഒമർ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് സീസണ് ഫൈവ് ജേതാവായ അഖില്‍ മാരാര്‍
സ്വന്തം ലേഖകൻ
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുദിച്ചിരിക്കുകയാണ്.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയില്‍ വാദിച്ചത്. അതിനിടെ, ഒമർ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് സീസണ് 5 ജേതാവുമായ അഖില്‍ മാരാർ രംഗത്തെത്തി.
അഖില്‍ മാരാരും, ഒമർ ലുലുവും, ബിഗ് ബോസ് സീസണ് 5 ലെ മത്സരാർത്ഥികളായിരുന്നു. ഒമർ ലുലുവുമായി ബന്ധപ്പെട്ട കേസിലെ യുവനടി ആരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബർ ബുള്ളിയിങ് കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അഖില്‍ മാരാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഖിലിന്റെ പോസ്റ്റ്
അവസരം കൊടുക്കാൻ വേണ്ടി ഒമർ ലുലു ഒരു യുവനടിയെ പീഡിപ്പിച്ചു എന്ന വാർത്ത കേട്ടു… യുവനടി ആരാണെന്ന് പറയാത്തതുകൊണ്ട് കേരളത്തിലെ എല്ലാ യുവ നടിമാരും സംശയത്തില്‍ നിഴലില്‍ ആവും എന്നാണല്ലോ പുതിയ വാദം…ബിഗ് ബോസ്സില്‍ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും.. അല്ലെങ്കില്‍ എത്ര കുട്ടികളുടെ ജീവിതം തകരും… വെളിപ്പെടുത്തു…
‘ബിഗ് ബോസിലെ ശോഭാ വിശ്വനാഥിന്റെ ഏറെ പ്രിയപ്പെട്ട ഒമർ ഇക്കയാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് ദിയ സന. ഒമർ ലുലുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ദിയ സന ഒമറിനെ ഗുരുവായി കാണുന്നയാളാണ്.
കേരളത്തിലെ എല്ലാ പെണ്‍കുട്ടികളെയും രക്ഷിക്കാൻ ശ്രമിച്ച ഇവർ രണ്ടുപേരും ഒമർ ലുലു ഏത് യുവനടിയെയാണ് പീഡിപ്പിച്ചതെന്ന് വാർത്താ മാധ്യമങ്ങളോട് വ്യക്തമാക്കാൻ പറയണമെന്ന് അപേക്ഷിക്കുകയാണ്. ഇരുവരും ബിഗ് ബോസിലെ സ്ത്രീകളെ മാത്രമല്ല, എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്തണം’- അഖില്‍ മാരാർ ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ഒമർ ലുലുവിന്റെ വാദം
2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹർജിയില്‍ വ്യക്തമാക്കി. ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തു. ഇത് 2023 ഡിസംബർ വരെ തുടർന്നു. ബന്ധം വികസിച്ചു വന്നതോടെ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കിത്തുടങ്ങിയതായി ഒമർ ലുലു ഹർജിയില്‍ ആരോപിച്ചു.
താൻ പൊസസീവ് ആണെന്ന് പരാതിക്കാരി പറയുകയും ചെയ്തു. ആരോടെങ്കിലും സംസാരിച്ചാല്‍ പോലും സംശയത്തിന്റെ കണ്ണില്‍ക്കൂടി നോക്കി തുടങ്ങി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോണ്‍ പരിശോധിക്കുമായിരുന്നു. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളില്‍ പോവുകയും വിവിധ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപ്പാർട്ട്മെന്റില്‍ പരാതിക്കാരി താമസിച്ചിട്ടു പോലുമുണ്ടെന്ന് ഒമർ ലുലു പറയുന്നു.
പരാതിക്കാരിക്ക് തന്നോടുള്ള പെരുമാറ്റം ഒരു വിധത്തിലും സഹിക്ക വയ്യാതായതോടെയാണ് ബന്ധം തകർന്നതെന്നും 2023 ഡിസംബറിനു ശേഷം യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഒമർ ലുലു അവകാശപ്പെട്ടു. പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകള്‍ കോടതിയില്‍ സമർപ്പിക്കാൻ തയാറാണെന്നു തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയില്‍ പറയുന്നു.
അടുത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയിരുന്നത് എന്നും ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വേഷം ഇല്ല എന്നു മനസ്സിലാക്കിയെന്നുംം അതിനാല്‍ ചതിച്ചു എന്നുമാണ് പരാതിക്കാരി പൊലീസിന് നല്കിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്ന് ഒമർ ലുലു ഹർജിയില്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇവിടെ എന്ന് ഒമർ ലുലുവിന്റെ ഹർജിയില്‍ ആരോപിക്കുന്നു.
ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു, അത് കുറെക്കാലം നിലനിന്നു, പിന്നെ അതു തകർന്നു എന്നതാണ് ഇതിലെ വാസ്തവം. ഒരാള്‍ എനിക്ക് ഇന്ന വാഗ്ദാനം നല്കി, അതിനാല്‍ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ല. സിനിമയില്‍ അവസരം വേണമെന്നതിനാല്‍ പരാതിക്കാരി ബന്ധത്തിന് തയാറായി എന്നും അത് ഉഭയസമ്മതപ്രകാരമായതിനാല്‍ ഒരു കുറ്റങ്ങളും അതില്‍ ഇല്ല എന്നും ഹർജിയില്‍ ഒമർ ലുലു വാദിച്ചു.
യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്ബാശേരി പൊലീസ് നേരത്തെ കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്കിയ പരാതി പിന്നീട് നെടുമ്ബാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമർ ലുലു സനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]