
അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്ത ഐഎഫ്എസ് ഉദ്യോഗസ്ഥ; നിധി തിവാരി ഇനി മോദിയുടെ പ്രൈവറ്റ് സെക്രട്ടറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പ്രധാനമന്ത്രി പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറിയാണ്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി.
2013ൽ സിവിൽ സർവീസ് പരീക്ഷയിൽ 96ാം റാങ്ക് നേടി. പ്രധാനമന്ത്രിയുടെ ഓഫിസിൽ ചേരുന്നതിനു മുൻപ്, വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ രാജ്യാന്തര സുരക്ഷാകാര്യ വിഭാഗത്തിലാണ് ജോലി ചെയ്തത്. രാജ്യാന്തര ബന്ധങ്ങളിലെ വൈദഗ്ധ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയിലേക്ക് നിധി തിവാരിയെ എത്തിച്ചത്. വിദേശകാര്യ സുരക്ഷാ വിഭാഗത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്താണ് നിധി തിവാരി പ്രവർത്തിച്ചിരുന്നത്.