മക്കളോടുള്ള അമ്മമാരുടെ സ്നേഹം പലപ്പോഴും അതിരറ്റതാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാനും പലരും തയ്യാറാകാറുണ്ട്.
അത് തെളിയിക്കുന്ന അനേകം വീഡിയോകൾ ഓരോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
യാത്രയ്ക്കിടയിൽ സഹയാത്രികന് മകൻ്റെ ബിസിനസ്സ് കാർഡ് നൽകി മകൻ്റെ ജോലിയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്. അനിരുദ്ധ് എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബസ്സിൽ തൻ്റെ തൊട്ടടുത്തിരുന്ന പ്രായമായ ഒരു സ്ത്രീയുമായി സംസാരിക്കുകയായിരുന്നു യുവാവ്. അപ്പോഴാണ്, അവർ മകൻ്റെ ജോലിയെക്കുറിച്ച് വാചാലയായത്.
ഇൻഡോറിൽ ബലൂൺ ഡെക്കറേഷൻ ജോലികൾ ചെയ്യുന്ന മകനെ സഹായിക്കാനായി കയ്യിൽ കരുതിയിരുന്ന ബിസിനസ് കാർഡ് അവർ അനിരുദ്ധിന് കൈമാറുകയും ചെയ്തു. ‘ഇന്ന് ബസ്സിൽ വെച്ച് ഈ അമ്മയെ കണ്ടുമുട്ടി, അവർ മകൻ്റെ ബിസിനസ് പ്രൊമോട്ട് ചെയ്യുകയായിരുന്നു.
ഇതാണ് ഒരു ഇന്ത്യൻ അമ്മയുടെ കരുത്ത്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകൻ്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്ന ഒരമ്മയെ ഈ വീഡിയോയിൽ കാണാം.
കാണുന്നവരുടെ മുഖത്തും വീഡിയോ ഒരു ചിരി വിടർത്തും എന്ന കാര്യത്തിൽ സംശയമില്ല. View this post on Instagram A post shared by Aniruddha (@growwith_ani) വീഡിയോ വൈറലായതോടെ അമ്മയുടെ സ്നേഹത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
‘ഇതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു, എത്ര മനോഹരമായ കാഴ്ച’, ‘ആ അമ്മയോട് വലിയ ബഹുമാനം തോന്നുന്നു’ എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. ചിലരാകട്ടെ തങ്ങൾക്ക് ബലൂൺ ഡെക്കറേഷൻ ആവശ്യമുണ്ടെന്നും ആ മകൻ്റെ ഫോൺ നമ്പർ പങ്കുവെക്കാമോ എന്നും വീഡിയോയ്ക്ക് താഴെ ചോദിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

