
വിദ്യാര്‍ത്ഥികൾക്ക് സ്വപ്നഭൂമിയാണ് യൂറോപ്പും യുഎസും കാനഡയുമെന്ന ധാരണ അവസാനിച്ചിരിക്കുന്നു. അതും വളരെ ചെറിയ കാലത്തിനുള്ളില്‍ തന്നെ. ഒരു യുവാവ് സമാനമായ തന്റെ അനുഭവം റെഡ്ഡിറ്റില്‍ കുറിച്ചപ്പോൾ അത് പെട്ടെന്ന് തന്നെ വൈറലായി. നാല്പത് ലക്ഷം രൂപ ലോണെടുത്ത് യുഎസില്‍ മാസ്റ്റേഴ്സ് ചെയ്യാന്‍ പോയതായിരുന്നു അദ്ദേഹം. എന്നാല്‍, കാര്യങ്ങൾ കീഴ്മേല്‍ മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. പഠന ശേഷം പ്ലേസ്മെന്റുകളൊന്നും ലഭിച്ചില്ല. നാട്ടിലെ കടമാണെങ്കില്‍ കൂടി കൂടി വന്നു. ഒടുവില്‍ നിരാശനായ നാട്ടിലേക്ക് മടങ്ങേണ്ടിവന്നെന്നും യുവാവ് എഴുതി.
ഇന്ത്യ എന്ന ടൈറ്റിലിൽ സ്വയം അജ്ഞാതനായി ഇരുന്ന് കൊണ്ട് ഒരു യുവാവ് തന്റെ അനുഭനവം റെഡ്ഡിറ്റില്‍ പകര്‍ത്തി. ഇങ്ങനെയൊന്ന് ഇത്തരമൊരു അവസ്ഥയില്‍ എഴുതുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ എനിക്ക് ആരെങ്കിലും ഒരു പരിഹാരം നിര്‍ദ്ദേശിക്കണമെന്നും അപേക്ഷിച്ച് കൊണ്ടാണ് യുവാവ് കുറിപ്പ് തുടങ്ങുന്നത്. യുഎസില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാന്‍ എച്ച്ഡിഎഫ്സിയില് നിന്നും 40 ലക്ഷം രൂപ ലോണെടുത്തു. അച്ഛന് ഒരു ചെറിയ ബിസിനസായിരുന്നു. എന്നിട്ടും തന്റെ കുടുംബം വൈകാരികമായും സാമ്പത്തികമായും എന്റെ സ്വപ്നങ്ങളെ പിന്തുടരാന് എന്നെ ഏറെ സഹായിച്ചു.
Read More: ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം
by in
Watch Video: ‘എന്ത് കൊണ്ട് എന്റെ കുട്ടികൾ ഇന്ത്യയില്‍ വളരണം?’ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് യുഎസ് യുവതി; വീഡിയോ വൈറൽ
യുഎസില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി. പക്ഷേ. അതിനിടെ സാമ്പത്തിക പ്രശ്നങ്ങളും വിസ പ്രശ്നങ്ങളും ശക്തമായി. ഇതോടെ എവിടെയെങ്കിലും ഇന്റേണ്‍ഷിപ്പിന് കയറാമെന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്ക്. ഒരു വര്‍ഷം തുടർച്ചയായി വിവിധ കമ്പനികളിലേക്ക് അപേക്ഷ അയച്ചുകെണ്ടിരുന്നു. പക്ഷേ, ജോലി മാത്രം കിട്ടിയില്ല. ഇക്കാലമത്രയും വീട്ടുകാരാണ്, അവരുടെ അവസാന സേവിംഗ്സും എടുത്ത് തനിക്ക് യുഎസില്‍ ജിവിക്കാന്‍ ആവശ്യമായ പണം അയച്ച് തന്നതെന്നും യുവാവ് എഴുതി.
ഇതിനിടെ അച്ഛന്റെ ബിസിനസ് തകര്‍ന്നു. അദ്ദേഹം രോഗിയായി. അവര്‍ക്ക് എന്നെ തുടർന്ന് സഹായിക്കാനുള്ള ആവതില്ലാതായി. ജോലിയില്ലാതെ ഹൃദയം തകർന്ന്. സ്വപ്നം ഉപേക്ഷിച്ച് തനിക്ക് ഇന്ത്യയിലേക്ക് തിരികെ വരേണ്ടിവന്നു. ഒപ്പം വലിയൊരു കടം എന്റെ തലയിലായി. നിരവധി മാസങ്ങൾ അലഞ്ഞ് ഒടുവില്‍ 75,000 രൂപ ശമ്പളമുള്ള ഒരു ജോലി ലഭിച്ചു. പക്ഷേ ഇഎംഐ മാത്രം 66,000 രൂപ വേണം. ബാക്കി 9,000 രൂപയ്ക്ക് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒപ്പം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ താന്‍ ചില ഫ്രീലാന്‍സ്, പാര്‍ട്ട് ടൈം ജോലികൾ നോക്കുന്നു. ഒപ്പം തങ്ങളുടെത് ഒരു മിഡിൽ ക്ലാസ് ഫാമിലിയാണെന്നും താന്‍ ജീവിത കാലം മുഴുവനും ഈ കടം അടച്ച് തീര്‍ക്കാനായി കഷ്ടപ്പെടേണ്ടിവരുമെന്നും നിരാശയോടെ ആ യുവാവ് കുറിച്ചു.
പിന്നാലെ താന്‍ ഐടിയില്‍ എംഎസ്സി കഴിഞ്ഞതാണെന്നും ആരെങ്കിലും ഒരു ഇന്റർവ്യൂവിന് വിളിക്കണമെന്നും അതല്ലെങ്കില്‍ അടുത്തതായി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. യുവാവിന്റെ കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് ആശ്വസിപ്പിക്കാനെത്തിയത്. ചിലര്‍ ഫ്രീലാന്‍സ്, പാര്‍ടൈം ജോലികൾ തുടരാന്‍ നിര്‍ദ്ദേശിച്ചു. മറ്റ് ചിലര്‍ ഓരോ ആറോ എട്ടോ മാസം കൂടുമ്പോൾ മറ്റ് കമ്പനികളിലേക്ക് അപേക്ഷിക്കാനും നിരാശരായി ഇരിക്കരുതെന്നും ഉപദേശിച്ചു.
Watch Video: ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]