
ബെംഗളൂരു: മംഗലാപുരത്ത് മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്. മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം ഉണ്ടായത്. കാസർകോട് സ്വദേശിയായ അബ്ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി.
മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്. സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിന്റെ കൺട്രോൾ റൂമിൽ വിവരം കിട്ടി. അവർ പൊലീസിനെ വിളിച്ച് പറഞ്ഞതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിനകത്ത് മുരളിയും ഹർഷദും കുടുങ്ങി, ലത്തീഫ് പൊലീസ് വരുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കേരളത്തിൽ വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ ഇരുവരുമെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]