
വർക്കല: ജനക്കൂട്ടത്തില വർക്കല ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശികളായ വയസ്സുള്ള രോഹിണി (56), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി വാഹനങ്ങളിൽ ഇടിക്കുകയും റോഡിലൂടെ നടന്നുവന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. അമ്മയും മകളും ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു. ഉഷ, വർക്കല ആലിയിറക്കം സ്വദേശിയായ നാസിഫ് എന്നിവരെ പരിക്കുകളോടെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]