

അടൂരിൽ വീണ്ടും തെരുവുനായ അക്രമണം: രണ്ടു ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു: ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു:
സ്വന്തം ലേഖകൻ
അടൂർ: അടൂരിൽ തെരുവുനായ അക്രമണത്തിൽ രണ്ട് ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു.
കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെയും നഗരത്തിൽ ആറു പേരെ കൂടി കടിച്ചു പരിക്കേൽപ്പിച്ചു.
ഇതിൽ ഒരാളുടെ ദേഹത്തേക്കു ചാടിക്കയറി ചുണ്ടിൽ കടിച്ചതിനെ തുടർന്നു ചുണ്ട് രണ്ടായി പിളർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പന്നിവിഴ സ്വദേശി ഡാനിയേലിന്റെ ചുണ്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു മുറിവേറ്റ ചുണ്ട് തുന്നിച്ചേർത്തു.
ആർഡി ഓഫിസിനു സമീപത്താണ് 4 പേരെ കടിച്ചത്. ഒരാളെ മിത്രപു രം ഭാഗത്തും ഒരാളെ ആനന്ദപ്പള്ളി ഭാഗത്തു വച്ചുമാണ് കടിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പന്നിവിഴ, മൂന്നാളം, മണക്കാല ഭാഗങ്ങളിൽ 15 പേരെ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു.
ഒരേ നായ തന്നെയാണ് ആക്രമണം നടത്തുന്നത് എന്നു സംശയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]