

പകൽ ചൂട് കൂടും; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പകൽ ചൂട് വർദ്ധിക്കും. പലയിടങ്ങളിലും 36°c മുതൽ 37 °c വരെ താപനില പ്രതീക്ഷിക്കാം. പുനലൂർ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ താപനില 37°c മുകളിൽ പോകാൻ സാധ്യത.
കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത.
ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത.
ഇന്ന് കോട്ടയം ജില്ലയിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പ്രഭാതത്തിൽ രേഖപ്പെട്ടുത്തിയ കുറഞ്ഞ താപനില.
കോട്ടയം : 21.9°c
വടവാതൂർ : ലഭ്യമല്ല
കുമരകം : 24.7°c
പൂഞ്ഞാർ : 23.6°c
വൈക്കം : 23.5°c
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]