
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. ക്യാപ്റ്റന്‍ ടെംബാ ബാവുമ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ സൂപ്പര്‍ പേസര്‍ ജെറാള്‍ഡ് കോട്സിയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പരിക്കേറ്റ് പുറത്തായി. കോട്സിയുടെ പകരക്കാരനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടില്ല. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് കോട്സി നേടിയത്.
നേരത്തെ ആദ്യ ടെസ്റ്റിനുള്ള ടീമിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ടെംബാ ബാവുമക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കളിക്കാന്‍ ഇറങ്ങാനായിരുന്നില്ല. തുടര്‍ന്ന് ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. രണ്ടാം ടെസ്റ്റിനും ബാവുമ ഇല്ലെന്ന് ഉറപ്പായതോടെ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന എല്‍ഗാറിനെ രണ്ടാം ടെസ്റ്റിനുള്ള നായകനായി തെരഞ്ഞെടുത്തിരുന്നു.
കോട്സിയുടെ അഭാവത്തില്‍ രണ്ടാം ടെസ്റ്റില്‍ കേശവ് മഹാരാജോ ലുങ്കി എങ്കിഡിയോ ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ നാലു പേസര്‍മാരുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുമായി കാഗിസോ റബാഡ തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബര്‍ഗറും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനുമാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്.
COETZEE RULED OUT OF NEW YEAR’S TEST AGAINST INDIA 🇿🇦🇮🇳
Fast bowler Gerald Coetzee will miss the second Betway Test against India after developing pelvic inflammation during the first Test at SuperSport Park.
— Proteas Men (@ProteasMenCSA)
രണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റില്‍ നിന്ന് രണ്ട് പോയന്റ് വെട്ടിക്കുറച്ചതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]