
നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല ; കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി ; ട്രെയിനുകൾ റദ്ദാക്കിയത് ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന്
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. നാളത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി. ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗർ, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി സാഗർ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.
ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോർബ, ജനുവരി മൂന്നിനുള്ള കോർബ- കൊച്ചുവേളി എക്സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി- ഗോരഖ്പുർ, ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പുർ- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]