കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു വിഭവമാണ് മധുരക്കിഴങ്ങ്.
രുചികരം എന്നതിലുപരി നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. ധാരാളം അന്നജവും നാരുകളും അടങ്ങിയ മധുരക്കിഴങ്ങിന് ഗ്ലൈസമിക് ഇൻഡെക്സ് കുറവായതിനാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും ഇത് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കിഴങ്ങുവർഗ്ഗങ്ങളിൽ തനതായ മധുരമുള്ളതുകൊണ്ടാണ് ഇതിന് മധുരക്കിഴങ്ങ് എന്ന പേര് ലഭിച്ചത്.
നാല് മാസം കൊണ്ട് വിളവെടുപ്പ് കുറഞ്ഞ മുതൽമുടക്കിലും പരിചരണത്തിലും മികച്ച ആദായം നൽകുന്ന ഒരു കൃഷിയാണ് മധുരക്കിഴങ്ങ്. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.
പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകൾ, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. കൃഷിക്കായി, ഏകദേശം 30 സെന്റിമീറ്റർ നീളവും നാലോ അഞ്ചോ മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. നിലം നന്നായി കിളച്ചൊരുക്കി വാരങ്ങൾ കോരിയോ കൂനകൾ കൂട്ടിയോ വള്ളികൾ നടാവുന്നതാണ്.
കൃഷിരീതിയും പരിപാലനവും അടിവളമായി കുമ്മായം, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർക്കുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും. വള്ളികൾ നടുമ്പോൾ അതിൻ്റെ മധ്യഭാഗം മണ്ണിൽ അല്പം താഴ്ത്തിവെക്കാൻ ശ്രദ്ധിക്കണം.
കൂനകളിലാണ് നടുന്നതെങ്കിൽ, ഓരോ കൂനയും തമ്മിൽ രണ്ടരയടി അകലം പാലിക്കണം. ഒരു കൂനയിൽ മൂന്ന് വള്ളികൾ വരെ നടാവുന്നതാണ്.
നട്ട ശേഷം നന്നായി നനച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്.
നട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ആദ്യത്തെ കളയെടുപ്പും മണ്ണ് കൂട്ടിക്കൊടുക്കലും നടത്താം. അഞ്ചാമത്തെ ആഴ്ചയിൽ ഇത് ആവർത്തിക്കണം.
വള്ളികൾ പടർന്നു തുടങ്ങുമ്പോൾ, വേരുപിടിക്കാതിരിക്കാനായി അവ ഇടയ്ക്ക് ഇളക്കിവെക്കുന്നത് കിഴങ്ങുകളുടെ വളർച്ചയ്ക്ക് നല്ലതാണ്. സാധാരണയായി, നട്ട് മൂന്നര-നാല് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും.
വിപണിയിൽ എല്ലായ്പ്പോഴും ആവശ്യക്കാരുള്ള ഒന്നായതുകൊണ്ട് മധുരക്കിഴങ്ങ് കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നത് മികച്ച ഒരു വരുമാന മാർഗ്ഗം കൂടിയാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

