എല്‍ഐസി ജീവന് ഉത്സവ് പ്ലാന്‍ അവതരിപ്പിച്ചു ; കോട്ടയത്തെ ആദ്യ പോളിസി സെയിൽ കെ എൻ ഇ എഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ജയകുമാർ തിരുനക്കരയ്ക്ക് നൽകി സീനിയർ ഡിവിഷണൽ മാനേജർ കെ. കെ. ബിജുമോൻ
സ്വന്തം ലേഖകൻ
എല്‍ഐസിയുടെ പുതിയ പോളിസിയായ ” ജീവൻ ഉത്സവ് ” ന്റെ കോട്ടയത്തെ ആദ്യ പോളിസി സെയിൽ കെ എൻ ഇ എഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ജയകുമാർ തിരുനക്കരയ്ക്ക് നൽകി എല്‍ഐസി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ കെ. കെ. ബിജുമോൻ നിർവ്വഹിച്ചു. എല്‍ഐസി ചീഫ് അഡ്വൈസർ ആർ. പത്മനാഭൻ ചടങ്ങിൽ പങ്കെടുത്തു.
ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുന്ന പുതിയ ജീവന് ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്. 65 വയസ്സ് വരെ ഈ പദ്ധതില്‍ ചേരാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഒപ്ഷനും, വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിന്‍വലിക്കാവുന്ന ഫ്ളെക്സി ഇന്‍കം ഒപ്ഷന്‍ എന്നിങ്ങനെ പോളിസി ഉടമകള്‍ക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം. അധിക പണ ആവശ്യങ്ങള്‍ക്കായി വായ്പാ മാര്‍ഗവും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]