
മസ്കത്ത്- ഒമാനില്‍ നിയമം ലംഘിച്ച് വഴിയോരക്കച്ചവടം നടത്തിയ 15 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍നിന്നാണ് പ്രവാസികളെ പിടികൂടിയതെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തൊഴില്‍ മന്ത്രാലയം റോയല്‍ ഒമാന്‍ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ദോഫാറില്‍ പരിശോധന നടത്തിയത്. വഴിയോരക്കച്ചവടക്കാര്‍ക്കും യാചകര്ക്കുമെതിരായ പരിശോധന തുടരുകയാണ്. നിയമലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]