കൊച്ചി: പ്രവാസി ലീഗൽ സെൽ ദേശീയ തലത്തിൽ നൽകുന്ന പത്മനാഭൻ മെമ്മോറിയൽ വിവരാവകാശ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമത്തിന്റെ പ്രചാരണത്തിനും പ്രയോഗത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം നവംബർ 30-നകം [email protected] എന്ന ഇമെയിലിലോ, The Secretary, Pravasi Legal Cell, D/ 144/ A, Ashram, New Delhi- 14 എന്ന വിലാസത്തിലോ സമർപ്പിക്കണം. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വിവിധ മേഖലകളിലെ വിദഗ്ധർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന കെ.
പത്മനാഭന്റെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ വിവരാവകാശ പ്രവർത്തകനും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി അധ്യക്ഷനുമായ ഡി.ബി.
ബിനു, വിവരാവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാൾ, മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം, മാധ്യമപ്രവർത്തകൻ കെ.
രാധാകൃഷ്ണൻ, സൗദി അറേബ്യയിലെ വിവരാവകാശ പ്രവർത്തകൻ ഡോമിനിക് സൈമൺ എന്നിവർ മുൻവർഷങ്ങളിലെ പുരസ്കാര ജേതാക്കളാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

