മാനന്തവാടി: തലപ്പുഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ തലപ്പുഴ പൊലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്ക്വാഡും ചേര്‍ന്ന് പിടികൂടി. ഇക്കഴിഞ്ഞ ദിവസം രാത്രി തവിഞ്ഞാല്‍ യവനാര്‍കുളത്തെ താമസക്കാരില്ലാത്ത ഒരു വീട്ടില്‍ വെച്ചായിരുന്നു ചീട്ടുകളി.
കളിക്കാന്‍ ഉപയോഗിച്ച 44 ചീട്ടുകളും, 1,31,950 രൂപയും കസ്റ്റഡിയിലെടുത്തു. യവനാര്‍കുളം കൂനംപറമ്പില്‍ വീട്ടില്‍, ജയ്സണ്‍(48), വാളാട് കരിയാടന്‍കണ്ടി വീട്ടില്‍ ഫൈസല്‍(28), പേരിയ ചെമ്മാനപ്പള്ളി വീട്ടില്‍ ജിതിന്(30), യവനാര്‍കുളം മേച്ചേരി വീട്ടില്‍ എം.ജെ.
ബേബി(57), കുറ്റ്യാടി വെള്ളക്കുടി വീട്ടില്‍ മുസ്തഫ(44), വാളാട് കാരച്ചാല്‍ വീട്ടില്‍ കെ.എ. കേളു(50), വാളാട് മേച്ചേരി വീട്ടില്‍ സന്തോഷ്(42), മക്കിയാട് പാണ്ടികശാല വീട്ടില്‍ റെജി(44), വാളാട് പുതുശേരി വീട്ടില്‍ പി.ആര്.
സജേഷ്(41) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ സോബിന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിമ്മി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, വാജിദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

