
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ- പെരുമ്പിലാവ് കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന(25) മരിച്ച സംഭവത്തിലാണ് കേസ്. ഈ മാസം 25-നാണ് സബീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് കഴുത്തിൽ കുരുക്കിട്ട് സെൽഫിയെടുത്ത് സബീന തന്റെ മാതാവിന് അയച്ചിരുന്നു. കൊഴിക്കരയിൽനിന്ന് മാതാവ് ഓട്ടോ വിളിച്ച് സബീനയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സബീന മരിച്ചിരുന്നു. ഈ സമയത്ത് സബീനയും ആറും രണ്ടും വയസുള്ള മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദേശത്തുള്ള ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞിരുന്നു. എട്ടുവർഷം മുമ്പാണ് സബീനയും സൈനുൽ ആബിദും വിവാഹിതരായത്. ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറഞ്ഞു.