
ഒരു വിജയ് ചിത്രത്തിനും ലഭിക്കാത്തത്ര ഹൈപ്പ് ലഭിച്ച സിനിമ ആയിരുന്നു ‘ലിയോ’. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പ്രേക്ഷകരുടെ ആവേശം. ഒടുവിൽ തിയറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷ ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എങ്ങും ലിയോ തരംഗം ഉന്നതിയിൽ നിൽക്കുന്നതിനിടെ ലോകേഷ് കനകരാജിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ഇതിൽ ലിയോയിലെ ഫ്ലാഷ് ബാക്കിൽ ഏറെക്കുറെ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ലോകേഷ്.
മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ലിയോ ആരാണെന്ന് പാർത്ഥിപൻ പറഞ്ഞിട്ടില്ല. ഇത് മനസിലാകാതിരിക്കാൻ പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സിനി ഉലകം എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
“ലിയോ ആരാണെന്ന് പാർത്ഥിപൻ ഇതുവരെ പറഞ്ഞിട്ടില്ല. മൻസൂർ അലി ഖാനല്ലേ ലിയോയെ പറ്റി പറഞ്ഞത്. അയാൾ സത്യവും കള്ളവും പറയാൻ സാധ്യതയുണ്ട്. എല്ലാ കഥയ്ക്കും ഒരു പെസ്പക്ടീവ് ഉണ്ടാകുമല്ലോ എന്നാണ് ഫ്ലാഷ് ബാക്കിന്റെ തുടക്കത്തിൽ മൻസൂർ പറയുന്നത്. ഇതെന്റെ പെസ്പക്ടീവ് ആണെന്ന് പറഞ്ഞായിരുന്നു അയാളാ കഥ തുടങ്ങിയത്. പക്ഷേ പിന്നീടത് കട്ട് ചെയ്തു. പറയാൻ പോകുന്ന കഥ വ്യാജമാണെന്ന് അതിലൂടെ തന്നെ മനസിലാകും എന്നത് കൊണ്ടായിരുന്നു അത്”, എന്ന് ലോകേഷ് പറയുന്നു.
എൽസിയുവിലെ ഓർഫനേജ് കണക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് “സത്യമംഗലം ഓർഫനേജിന്റെ കണക്ഷൻ വേറൊരിടത്താണ് ഉള്ളത്. ഫഹദ് ഫാസിൽ(അമർ- വിക്രം സിനിമ) ഒരു ഓർഫനേജിൽ ആണ് വളർന്നത്. അത് സിനിമയിൽ പുള്ളി പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷേ ലിയോയും അമറും തമ്മിൽ ബന്ധമുണ്ടാകാം. എൽസിയു എന്നത് കുട്ടികളുടെ സംരംക്ഷണം ലഹരിക്കെതിരായ പോരാട്ടം എന്നിവയാണ്”, എന്ന് ലോകേഷ് പറയുന്നു.
തൃഷയെ ഓര്‍ഫനേജില്‍ വച്ചാണ് കണ്ടതെന്ന് പാര്‍ത്ഥി ചിത്രത്തില്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ തൃഷയ്ക്കും സത്യമംഗലം ഓര്‍ഫനേജുമായി ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, കൈതി 2,വിക്രം 2 തുടങ്ങിയവയിൽ എൽസിയുവിലെ എല്ലാ കഥാപാത്രങ്ങളെയും കാണിക്കുമെന്നും പുതിയ വില്ലൻ ഹീറോസ് വരുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]