കൊച്ചി: കളമശ്ശേരി സ്ഫോടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി പ്രവർത്തകൻ അല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ അംഗവും പ്രാർത്ഥനായോഗത്തിന്റെ സംഘാടകനും പിആർഒയും ആയ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.
പൊലീസിൽ നിന്നാണ് ഇങ്ങനെയൊരു വ്യക്തിയുടെ പേര് കേൾക്കുന്നതെന്ന് പിആർഒ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ‘തമ്മനം സ്വദേശിയെന്നാണ് ഇയാൾ അവകാശപ്പെട്ടത്. അവിടെയുള്ള പ്രാദേശികമായ സഭാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവിടുത്തെ സഭയിൽ അങ്ങനെയൊരാളില്ലെന്നാണ് അവർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ ബൈബിൾ പഠിച്ചിരുന്നുവെന്നും ഏതാനും മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നായിരുന്നു അവരിൽ നിന്നും അറിയാൻ സാധിച്ചിരുന്നത്. അതിനാൽ ഇയാൾ യഹോവ സാക്ഷികളുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് പറയാൻ സാധിക്കില്ല.’ പിആർഒ ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]