
തിരുവനന്തപുരം: ജനഹൃദയങ്ങള്‍ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ഹൃദയവിശാലതയുടേയും, ജീവിത വിജയത്തിന്റേയും ഗാഥയാണ് പരമ്പര പറയുന്നത്. സുമിത്രയുടെ ഹൃദയ വിശാലതയാണ് പരമ്പരയെ ഏറെ മുന്നേട്ട് നയിക്കുന്നത് എന്നാണെങ്കിലും, അത് വലിയ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.
സുമിത്രയെ ഡൈവേഴ്സ് ചെയ്ത ആദ്യ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ്. ഇപ്പോള്‍ അപകടം പിണഞ്ഞ് കിടക്കുകയായ സിദ്ധാര്ത്ഥുള്ളത് സുമിത്രയുടെ വീട്ടിലാണ്. അയാളെ പരിചരിക്കുന്നതും മറ്റും സുമിത്ര തന്നെയാണ്. മകന് പ്രതീഷാണ് അച്ഛനെ നോക്കുന്നതെങ്കിലും, മിക്കവാറും സമയങ്ങളിലെല്ലാം അയാള്ക്കടുത്തുള്ളത് സുമിത്ര തന്നെയാണ്.
വളരെ ഉദാത്തനും, സ്നേഹമയനുമായ രോഹിത്താണ് സുമിത്രയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. സുമിത്ര സിദ്ധാര്‍ത്ഥിനെ അമിതമായി പരിചരിക്കുന്നതില്‍ രോഹിത്ത് ചില അനിഷ്ടമെല്ലാം ഉണ്ടുതാനും. എങ്ങനെയാണ് അതിനൊരു പരിഹാരം കാണുകയെന്ന് രോഹിത്ത് തന്റെ സുഹൃത്തിനോട് അഭിപ്രായം തേടുന്നുണ്ട്.
അദ്ദേഹം പറയുന്നത്, രോഹിത്ത് വിവാഹശേഷം സുമിത്രയുടെ വീട്ടില്‍ നിന്നു എന്നതാണ് ഏറ്റവും വലിയ മണ്ടത്തരമായതെന്നും, എത്രയുംവേഗം ശ്രീനിലയത്തില്‍നിന്നും സുമിത്രയേയും, രോഹിത്തിന്റെ മകള്‍ പൂജയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നുമാണ് സുഹൃത്ത് പറയുന്നത്. അത് രോഹിത്ത് ശരി വയ്ക്കുന്നുമുണ്ട്. ഈ കാര്യങ്ങള്‍ എങ്ങനെ സുമിത്രയുടെ അടുത്ത് അഅവതരിപ്പിക്കണമെന്ന ചിന്തയിലാണ് രോഹിത്ത് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്.
സുമിത്ര ഓടിനടന്ന് പണിയെടുക്കുമ്പോള്‍, അത് കണ്ടിട്ട് സഹിക്കുന്നില്ല എന്ന തരത്തിലാണ് രോഹിത്ത് സുമിത്രയോട് വളരെ കഷ്ടപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. രോഹിത്ത് പറയുന്നതെല്ലാംകേട്ട് വളരെ രസകരമായാണ് സുമിത്ര രോഹിത്തിനോട് പെരുമാറുന്നത്. രോഹിത്തിനെക്കൊണ്ട് സുമിത്രയെ ചീത്ത പറയിപ്പിക്കാന്‍ സരസ്വതിയമ്മയും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.
രോഹിത്തിന്റെ ശ്രീനിലയത്തില്നിന്നുള്ള പോക്കിനെ എങ്ങനെയാണ് എല്ലാവരും എടുക്കുക എന്നോ. അതിനോട് എങ്ങനെയാണ് സുമിത്ര പ്രതികരിക്കുക എന്നോ പ്രേക്ഷകര്‍ക്ക് കൃത്യമായി മനസ്സിലാകുന്നില്ല. സിദ്ധാര്‍ത്ഥിനോട് ഉള്ളില്‍ വെറുപ്പുണ്ടെങ്കിലും സുമിത്ര നന്നായാണ് പെരുമാറുന്നത്. അതിനെ മറ്റൊരു തരത്തില്‍ കണ്ട് സുമിത്രയോട് മോശമായി പെരുമാറാനാണ് രോഹിത്ത് ശ്രമിക്കുന്നതെങ്കില്‍, അത് സുമിത്രയ്ക്ക് അകല്‍ച്ചയേ ഉണ്ടാക്കുവെന്ന് രോഹിത്ത് തിരിച്ചറിയുന്നില്ല.
Last Updated Oct 29, 2023, 2:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]