
വിജയനഗരം- വിശാഖപട്ടണത്ത് നിന്ന് ഒഡീഷയിലെ രായഗഡയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ വിജയനഗരം ജില്ലയില്‍ പാളം തെറ്റി പത്ത് പേര്‍ക്ക് പരിക്കേറ്റു.
വിശാഖപട്ടണം-പലാസ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-രഗഡ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കോച്ചുകള്‍ അപകടത്തില്‍ പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകട, ദുരിതാശ്വാസ ട്രെയിനുകള്‍ സ്ഥലത്തെത്തിയതായി റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാനും വിജയനഗരത്തിന്റെ സമീപ ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് കഴിയുന്നത്ര ആംബുലന്‍സുകള്‍ അയക്കാനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. മികച്ച വൈദ്യസഹായം നല്‍കുന്നതിന് അടുത്തുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവന ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ആരോഗ്യം, പോലീസ്, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ച് വേഗത്തിലുള്ള ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളാനും പരിക്കേറ്റവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. 2023 October 29 India train accident title_en: Passenger train derails in Andhra Pradesh ; 10 injured in mishap …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]