തിരുവനന്തപുരം: കലാപ്രകടനങ്ങൾക്ക് ഉയരക്കുറവ് ഒരു തടസ്സമേയല്ലെന്ന് മാലോകരെ ഒരിക്കൽക്കൂടി തെളിയിപ്പിക്കുകയാണ് ഒഡീഷയിലെ ഒരു കൂട്ടം ‘ഡോർഫ്’ കലാകാരന്മാര്. ഡിഫറന്റ് ആർട്ട് സെന്ററിൽ നടന്ന ദേശീയ ഭിന്നശേഷി കലാമേളയിൽ ഈ കലാകാരന്മാർ നടത്തിയ പ്രകടനം കാണികൾക്ക് നവ്യാനുഭവമായി.
വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന തകർപ്പൻ ഡാൻസ് പെർഫോമെൻസാണ് സംഘം കാഴ്ചവെച്ചത്. ഇവരുടെ കലാപ്രകടനം നേരിട്ടു കാണാൻ വന്ന പ്രശസ്ത സിനിമാ താരം അജയകുമാർ (ഗിന്നസ് പക്രു) ഇവരോടൊപ്പം പങ്കുചേർന്നത് കരഘോഷങ്ങളോടെയാണ് സദസ് സ്വീകരിച്ചത്.
ഭിന്നശേഷിക്കാരായതിനാല്‍ മാറ്റി നിര്‍ത്താതെ ഇത്തരം വേദികള്‍ ലഭിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഗ്രൂപ്പിന്റെ തലവനായ സത്യബ്രത് സഹോ പറഞ്ഞു. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ലോകം ആഘോഷിക്കുന്ന തരത്തിൽ ഒരു വേദി ഒരുക്കി നൽകുന്ന സമ്മോഹൻ യാഥാർഥ്യമാക്കിയ ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങളെ സംഘം പ്രശംസിച്ചു.
കലാപരമായി, അത്ഭുതാവഹമായ കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയാകെ കടമയാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടു ദിവസങ്ങളായി നടന്ന സമ്മോഹൻ 2025 ന് സമാപനമായി.
സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് സമാപനം കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടു ദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നൽകുന്നതെന്ന് അജയകുമാർ പറഞ്ഞു.
ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 200 ഓളം കലാകാരന്മാർ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ദില്ല, ഒഡീഷ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്.
ദില്ലിയിലെ ന്യൂറോഡൈവേഴ്സ് സംഗീത ബാൻഡായ ‘ചയനിത് ദ് ചോസൺ വൺ’ അവതരിപ്പിച്ച സംഗീതനിശ ആകർഷകമായി. പ്രത്യേകത നിറഞ്ഞ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകാൻ നഗരത്തിലെ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നും നിരവധി വിദ്യാർത്ഥികളാണ് എത്തിയത്.
ചടങ്ങിൽ സംവിധായകൻ പ്രജീഷ് സെൻ, അരുൺ ഗിന്നസ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ ഫാത്തിമ അൻഷി, അനന്യ ബിജേഷ്, ആദിത്യ സുരേഷ്, ശങ്കർ മെമ്മോറിയൽ ആർട്ട് ആൻഡ് സയൻസ് കോളജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ആര്യ പ്രകാശ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]