ടെഹ്റാൻ∙
ചാരപ്പണി നടത്തിയെന്ന കേസിൽ ഒരാളെകൂടി
തൂക്കിലേറ്റി. മൊസാദിനു സഹായം ചെയ്തെന്ന് കണ്ടെത്തിയാണ് ബഹ്മാൻ ചുബിയാസ്ലിനെ തൂക്കിലേറ്റിയത്.
ഇയാൾ സൂക്ഷ്മ വിവരങ്ങൾ അടങ്ങുന്ന ടെലികമ്മ്യൂണിക്കേഷൻ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മൊസാദിനു കൈമാറിയതായുമാണ് റിപ്പോർട്ടുകൾ.
ഇറാനിലെ സുപ്രീം കോടതി പ്രതിയുടെ അപ്പീൽ നിരസിക്കുകയും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടന്ന ജൂണിനുശേഷം 9 പേരെയാണ് ഇറാൻ ചാരപ്പണിക്കു തൂക്കിലേറ്റിയത്.
ഈ വർഷം മാത്രം ഇറാൻ ആയിരത്തിലേറെ രാഷ്ട്രീയതടവുകാരെ തൂക്കിലേറ്റിയെന്നാണു ഓസ്ലോ ആസ്ഥാനമായ ‘ഇറാൻ ഹ്യുമൻ റൈറ്റ്സ്’ എന്ന സംഘടനയുടെ കണക്ക്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]