
കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനം ചേരാൻ ഇരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെബിന്റെ അറസ്റ്റിനുശേഷം ബ്രാഞ്ച് സമ്മേളനം ചേര്‍ന്ന് പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു.
അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി; ‘നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]