
കല്‍പ്പറ്റ: വയനാട് ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനാനയ്ക്ക് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.
ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന് മാറ്റും. ചെതലയം റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കര വിക്കലം ഭാഗത്താണ് സംഭവം. പാതിരി റിസര്‍വ് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമായിരിക്കും യഥാര്‍ഥ കാരണം വ്യക്തമാകുക.
മേല്‍പ്പാലത്തിന്റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു; അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]