
തിരുവനന്തപുരം: അൻവറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. അൻവർ പരിധി വിട്ടെന്ന് വിമർശിച്ച മന്ത്രി പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്നും പറഞ്ഞു. മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയിൽ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കാക്കി ട്രൗസർ ഇട്ട ആർഎസ്എസുകാരനെന്ന പരാമർശത്തോട് താൻ ട്രൗസർ പൊക്കിനോക്കിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]