
.news-body p a {width: auto;float: none;}
ശ്രീനഗർ: ജമ്മു കാശ്മീരിലെ വിവിധ മേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇന്നലെ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു. കത്വ ജില്ലയിലെ കോഗ്മാണ്ഡ്ലി ഗ്രാമത്തിൽ
നടന്ന ഓപ്പറേഷനിടെയാണ് വധിച്ചത്. പ്രദേശത്ത് നാലോളം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ഭീകരന്റെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കി. ഭീകരരെ വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ട് ഭീകരരെയാണ് കുൽഗാമിൽ വധിച്ചത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് വീരമൃത്യു വരിച്ചത്.
പരിക്കേറ്റ ഡി.എസ്.പിയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നടക്കാനിരിക്കെ കനത്ത സുരക്ഷയിലാണ് ജമ്മു കാശ്മീർ. കുറച്ചു ദിവസങ്ങളായി ദോഡ, കത്വ, രജൗരി, പൂഞ്ച്, റിയാസി മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യത്തെത്തുടർന്ന് ഓപ്പറേഷൻ നടത്തിവരികയാണ്. 18നും 25നും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ സമാധാനപരമായാണ് നടന്നത്. രജൗരി, റിയാസി, പൂഞ്ച് തുടങ്ങി ഭീകരരുടെ സാന്നിദ്ധ്യം കൂടുതലുള്ള മേഖലകളിലടക്കം വോട്ടെടുപ്പ് നടന്നു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ 8ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]