
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം. സ്ഫോടനത്തിൽ 52 പേർ മരിചതായി റിപ്പോർട്ട്. പള്ളിയുടെ അടുത്തുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ അൻപതു പേരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്പറിന്റൻഡന്റ് നവാസ് ഗഷ്കോരിയും സ്ഫോടനത്തിൽ മരിച്ചു.ഡിഎസ്പിയുടെ കാറിനടുത്തു വച്ചാണ് അക്രമി സ്വയം പൊട്ടിത്തെറിച്ചത്. ചാവേർ ആക്രമണമാണു നടന്നതെന്നാണ് പ്രാഥമിക നിഗമനം.