റോഡിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടിവന്ന ട്രെയിനിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗതാഗതത്തില്‍ റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്കാണോ അതോ ട്രെയിനിനാണോ മുന്‍ഗണന എന്ന് ചോദിച്ചാല്‍ അത് ട്രെയിനിന് തന്നെയാണ്.
അതിനി ഗുഡ്സ് ട്രെയിനായാൽ പോലും. എന്നാല്‍ കഴിഞ്ഞ ദിവസം വാരണാസിയില്‍ റോഡ് ഗതാഗതത്തെ തുടർന്ന് ഒരു ട്രെയിന്‍ മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടി വന്നു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ റെയില്‍വേ ട്രാക്കിലടക്കം കാറുകളും ബൈക്കുകളുമായി നിരവധി വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.
ഗതാഗതക്കുരുക്ക് മൂലം ഒരു വാഹനത്തിനും മുന്നോട്ടോ പിന്നോട്ടോ നീങ്ങാന്‍ കഴിയാത്തവിധം കുരുങ്ങിക്കിടക്കുകയാണ്. ഇതിനിടെണ് ട്രെയിനെത്തയത്.
എന്നാല്‍ റെയില്‍വേ ട്രാക്കിലടക്കം വാഹനങ്ങൾ കിടക്കുന്നതിനാല്‍ ട്രെയിനിന് മുന്നോട്ട് പോകാനായില്ല. ഇതോടെ ട്രെയിന്‍ മണിക്കൂറുകളോളം നിര്ത്തിയിടേണ്ടിവന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
View this post on Instagram A post shared by Hii_BANARAS || Akshat Srivastava ||🇮🇳 (@_namaste_banaras_) വീഡിയോയില്‍ പോലീസുകാരും നാട്ടുകാരും ഗതാഗതക്കുരുക്കഴിക്കാന്‍ പാടുപെടുന്നതും കാണാം. ‘ഇത് ബനാറസാണ്, അവിടെ ട്രെയിൻ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്ര തടസപ്പെട്ട് കിടക്കുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ സംശയങ്ങളും തമാശകളുമായി എത്തി. ചിലര്‍ അത് പരീക്ഷണ എഞ്ചിനാണെന്നായിരുന്നു എഴുതിയത്.
‘പുതിയ എഞ്ചിൻ നിർമ്മിച്ചതിനുശേഷം എഞ്ചിൻ പരിശോധനയ്ക്കായി ഈ ട്രാക്ക് ഉപയോഗിക്കുന്നു, കിംവദന്തികൾ പ്രചരിപ്പിക്കരുത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. അതേസമയം, ഇത്രയും തിരക്കുള്ള ഒരു റോഡ് മുറിച്ച് കടക്കുന്ന ട്രെയില്‍വേ ട്രാക്കില്‍ ഇതുവരെയായും ഒരു റെയിൽവേ ഗേറ്റ് സ്ഥാപിക്കാനും അത് യഥാവിധം ഉപയോഗിക്കാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞില്ലേയെന്നുള്ള സംശയങ്ങളും നിരവധി പേര് ഉന്നയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]