വയനാട് പേര്യയില്‍ ചാരായ വാറ്റ് കേന്ദ്രം പിടികൂടി എക്സൈസ്. കണ്ണൂര്‍ പേരാവൂര്‍ ആസ്ഥാനമായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു ചാരായ വാറ്റ്.
കെട്ടിടത്തിനുള്ളില്‍ ബാരലുകളില്‍ ആയിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. (arrack making at Wayanad) 40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്.
മാനന്തവാടി എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കേസില്‍ നാലുപേര്‍ പിടിയിലായി.
പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാന് എന്നിവരാണ് പിടിയിലായത്. Story Highlights: arrack making at Wayanad source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]