
കൊല്ലം ∙
ബസിനുള്ളിൽ യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടി. ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്.
ഒളിവിൽപ്പോയ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയിരുന്നു.
തിങ്കൾ രാത്രി 10.50നായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ യുവതി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി കൊട്ടിയം ജംക്ഷനിൽ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തി.
ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
ദൃശ്യം ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും ടിവിയിലും പ്രചരിച്ചു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ സുനിലിന്റെ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചു.
എന്നാൽ താനല്ല ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് സുനിൽ പറഞ്ഞത്. നാട്ടുകാർ മടങ്ങിയതിനു പിന്നാലെ ഇയാൾ സ്ഥലം വിടുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]