
ഐഫോണ്‍ 16 സിരീസ് ഇറങ്ങാനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. സെപ്റ്റംബറിലാണ് ഐഫോണ്‍ 16 സിരീസ് ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഐഫോണ്‍ 16 സിരീസിനെ കുറിച്ച് പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്.
ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ആപ്പിള്‍ ഇന്റലിജന്‍സായിരിക്കും ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മികച്ച സവിശേഷത എന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. ഐഫോണ്‍ 16 സിരീസിന്റെ വില്പന ഇതോടെ കുതിച്ച് ചാടുമെന്ന് വിപണി വിദഗ്ധര്‍ കരുതിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഐഫോണ്‍ 16 സിരീസിന്റെ ലോഞ്ച് ആകുമ്പോഴേക്ക് ആപ്പിള്‍ ഇന്റലിജന്‍സ് തയ്യാറാവില്ല എന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്റലിജന്‍സ് പൂര്‍ണമായും തയ്യാറാവാന്‍ ഇനിയും സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്റലിജന്‍സിലെ ബഗ്ഗുകള്‍ പരിഹരിച്ചുവരികയാണ്. ആപ്പിള്‍ ഇന്റലിജന്‍സ് വൈകുന്നതോടെ ഐഒഎസ് 18നൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് അവതരിപ്പിക്കപ്പെടില്ലേ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ഐഫോണിന്റെ പ്രവര്‍ത്തനം കൂടുതല്‍ ലളിതമാക്കാനും ക്രിയാത്മകമാക്കാനും ആപ്പിള്‍ ഇന്റലിജന്‍സ് വഴി സാധിക്കും എന്നാണ് കരുതുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എളുപ്പത്തില്‍ എഴുതാനും മെയിലുകളും മറ്റ് ക്രിയേറ്റ് ചെയ്യാനും വലിയ ലേഖനങ്ങള്‍ സംഗ്രഹിക്കാനും സാധിക്കും. വ്യാകരണ പ്രശ്നങ്ങളില്ലാതെ എഴുതാന്‍ ഇതുവഴിയാകും. എഐയുടെ സഹായത്തോടെ ഇമോജികൾ ക്രിയേറ്റ് ചെയ്യാനും ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുമെല്ലാം സാധിക്കും എന്നാണ് സൂചനകള്‍.
തേർഡ് പാർട്ടി ആപ്പുകൾക്കും ആപ്പിൾ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനാകും. ഇതിനായി ആപ്പിൾ അവതരിപ്പിച്ച പ്രത്യേകം ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സുകളും പ്രയോജനപ്പെടുത്തണമെന്ന് മാത്രം. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്റെ മുഖ്യ വിഷയം ജനറേറ്റീവ് എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളായിരുന്നു.
Last Updated Jul 29, 2024, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]