സംസ്ഥാനത്തെ വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ സംബന്ധിച്ച് നിലപാടുകൾ വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോണ്.
വാഹനങ്ങളിൽ അമിത ശബ്ദവും പ്രകാശവും പുറപ്പെടുവിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ സജി ചെറിയാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിയമപരമായ ചട്ടക്കൂട്
വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കർശനമായ നിയമാവലികൾ സംസ്ഥാനത്തും ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനങ്ങൾക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ഫിറ്റിംഗ്സുകൾ അനുവദിക്കില്ല.
അതേസമയം, വാഹനത്തിന്റെ നിറം, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കാത്ത തരത്തിലുള്ള മറ്റ് ചെറിയ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് വിദഗ്ധരുമായി വിശദമായ ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഇളവുകൾ നിയമവിധേയമാണെന്നും, അത്തരം നടപടികൾ യുവജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സജി ചെറിയാൻ വിമർശിച്ചു.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി
സംസ്ഥാനത്ത് നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി’ സ്വകാര്യ ബസ് മേഖലയെ ബാധിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ പഠനം നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. സ്ത്രീകൾ കെഎസ്ആർടിസി ബസുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ 1500 മുതൽ 2500 രൂപ വരെ കുറവുണ്ടായതായി ബസ് ഉടമകളുടെ സംഘടനകൾ പരാതിപ്പെട്ടിട്ടുണ്ടെന്നും സി.പി.
ജോൺ സഭയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

