
ഓൺമനോരമ റീൽഓൺ: വിജയികളെ പ്രഖ്യാപിച്ചു
കോട്ടയം∙ മനോരമ ഓൺലൈനിന്റെ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമ കോളജ് വിദ്യാർഥികൾക്കായി ഒരുക്കിയ ‘റീൽഓൺ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊച്ചിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ അമ്ന സാജിദ് ആണ് ഒന്നാം സ്ഥാനത്തിന് അർഹയായത്.
തിരുവനന്തപുരത്തെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ ഗ്ലോറിയ തോമസ് രണ്ടാം സ്ഥാനവും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ അരവിന്ദ്.ജി.മേനോനും സംഘവും മൂന്നാം സ്ഥാനവും നേടി. 20000, 10000, 7000 എന്നിങ്ങനെയാണ് വിജയികൾക്കുള്ള സമ്മാനത്തുകകൾ.
‘ഐ ആം’ (I Am) എന്ന വിഷത്തെ അടിസ്ഥാനമാക്കി ഒരു മിനിറ്റ് ദൈർഘ്യമുള്ള റീലുകളായിരുന്നു ഓൺമനോരമ ‘റീൽഓൺ’ മത്സരത്തിനായി അയക്കേണ്ടത്. കേരളത്തിലെ വിവിധയിടങ്ങളിലെ കോളജുകളിൽ നിന്നായി നിരവധി എൻട്രികൾ ലഭിച്ചു.
അതിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്തവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായത്. കൂടാതെ മയൂരി തിവാരി (മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ, കോട്ടയം), നൈറ ഫാത്തിമ (സൈത്തൂൻ ഇന്റർനാഷനൽ, മലപ്പുറം) എന്നിവർ പോപ്പുലർ ചോയ്സ് അവാർഡും നേടി.
ഇവർക്ക് 7500 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
ക്രിസ്റ്റി ചാർലി (വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, വാഴക്കുളം), മുത്തുലക്ഷ്മി.ആർ (കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, പുന്നപ്ര), ആൻസ്റ്റിൻ ബെൻ (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), അഞ്ജലി ലാൽ ജോസഫ് (സെന്റ്.ബർക്കുമാൻസ് കോളജ്, ചങ്ങനാശേരി) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹരായി.
‘റീൽഓൺ’ രണ്ടാം പതിപ്പ് വൈകാതെ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് onmanorama.com സന്ദർശിക്കുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]