
മഴയത്ത് കളിക്കുന്നതിനെ ചൊല്ലി തർക്കം; പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി
ഡൽഹി∙ മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ തെക്ക്പടിഞ്ഞാറൻ പ്രദേശമായ സാഗർപൂറില് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മഴയത്ത് കളിക്കാൻ കുട്ടി നിർബന്ധം പിടിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. മഴയത്ത് കളിക്കാൻ കുട്ടി നിർബന്ധംപിടിക്കുകയും എന്നാൽ പിതാവ് എതിർക്കുകയുമായിരുന്നു.
പിന്നീട് കുട്ടി വാശി പിടിച്ച സാഹചര്യത്തില് പിതാവ് അടുക്കളയിൽ നിന്നും കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു ഒന്നരയോടെ ഡൽഹിയിലെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുയെന്ന് ഡോക്ടർമാർ പറഞ്ഞു.
കുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നു കണ്ടെടുത്തതായും പിതാവിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. നാൽപതു വയസ്സുള്ള പിതാവും നാലു മക്കളുമടങ്ങുന്ന കുടുംബം സാഗർപൂരില് ഒറ്റമുറി വീട്ടിലായിരുന്നു താമസം.
കുട്ടിയുടെ മാതാവ് ഏതാനും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് (istockphoto.com)നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]