

നാലുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 43 വർഷം കഠിനതടവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലു വയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000 രൂപ പിഴയും. പാങ്ങോട് സ്വദേശിയായ 72-കാരനാണ് പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടത്.
2019 ജൂൺ 23-ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടടുത്ത വീട്ടിലാണ് അപ്പൂപ്പനും അമ്മൂമ്മയും താമസം. കുട്ടിയെ അന്വേഷിച്ച് അമ്മ ചെന്നപ്പോൾ കുട്ടിയെ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും നാല് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. ലൈസൺ ഓഫിസർ സുനിത സഹായിയായി. പാങ്ങോട് എസ്.എച്ച്.ഒ ആയിരുന്ന സുനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജി സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]