
നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ.
നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിനു നല്ലതാണ്. പുരുഷന്മാരില് 50 ഉം സ്ത്രീകളില്‍ 50 ല്‍ കൂടുതലും ആണ് എച്ച്ഡിഎല്‍ വേണ്ടത്.
നല്ല കൊളസ്ട്രോൾ കൂട്ടാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുക. കാരണം നല്ല കൊഴുപ്പുകളാണ് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ളത്.
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും, വേഗതയുള്ള നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് ശീലമാക്കുക.
കാർബ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും വ്യായാമം സഹായകമാണ്.
ഭക്ഷണത്തിൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
പുകവലി ഉപേക്ഷിക്കുന്നത് രക്തത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.
അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരുടെ ഭാരം കുറയുമ്പോൾ നല്ല കൊളസ്ട്രോളിന്റെ അളവ് സാധാരണയായി വർദ്ധിക്കും.
പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
കൊഴുപ്പുള്ള മത്സ്യത്തിലെ ഒമേഗ-3 കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]