
കോഴിക്കോട് : കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുകയാണ് ദിലീപ്. ഒരേസമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറായ ദിലീപിന്റെ കോർപ്പറേഷനിലെ ഓഫീസിലും, വയനാട്ടിൽ ദിലീപ് വാങ്ങിയ മറ്റൊരു വീട്ടിലും റിസോട്ടിലും ഒരേ സമയം പരിശോധന പുരോഗമിക്കുകയാണ്. സ്വമേധയാ വിജിലൻസ് എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്. അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതടക്കം ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തിയാണ് ദിലീപ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]