
ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ ഗ്വാങ്ഷൂവുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. വിപണിയിൽ ഈ മോട്ടോർസൈക്കിളിന്റെ വില CNY30,000 മുതൽ CNY37,000 വരെ, അതായത് ഏകദേശം 3.56 ലക്ഷം മുതൽ 4.39 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഹോണ്ട ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകും. അതേസമയം ഈ ബൈക്ക് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയില്ല.
സെമി-സ്ലിക്ക് ടയറുകളുള്ള 16 ഇഞ്ച് മുൻ ചക്രങ്ങളിലും 14 ഇഞ്ച് പിൻ ചക്രങ്ങളിലുമാണ് ഹോണ്ട ഇ-വോ പ്രവർത്തിക്കുന്നത്. വ്യത്യസ്ത വകഭേദങ്ങൾക്ക് യഥാക്രമം 143 കിലോഗ്രാമും 156 കിലോഗ്രാമുമാണ് ഭാരം. ഇലക്ട്രിക് ബൈക്കിന് സ്റ്റാൻഡേർഡ് സവിശേഷതയായി ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. കൂടാതെ, ബൈക്കിൽ 7 ഇഞ്ച് ടിഎഫ്ടി ഡാഷ്ബോർഡ്, നാവിഗേഷൻ, മ്യൂസിക് കൺട്രോളുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബാറ്ററി എസ്ഓസി എന്നിവയും ഉണ്ട്. അതേസമയം, ഇക്കോ, നോർമൽ, സ്പോർട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ബൈക്കിൽ ഉണ്ട്.
പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 4.1kWh ബാറ്ററി പായ്ക്ക് ഉള്ള വേരിയന്റ് 120 കിലോമീറ്റർ റേഞ്ച് നൽകുന്നു. 6.2 kWh ഗ്രേഡ് ഒറ്റ ഫുൾ ചാർജിൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ആദ്യത്തേത് പോർട്ടബിൾ എസി ഹോം ചാർജർ വഴി ഒരുമണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും. രണ്ടാമത്തേത് 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 20.5 bhp പരമാവധി പവർ ഉത്പാദിപ്പിക്കുന്നു.
വുയാങ്-ഹോണ്ട സംയുക്ത സംരംഭത്തിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നമാണ് ഇ-വോ. ഇത് ചൈനീസ് വിപണിയിൽ മാത്രമായി തുടരാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. മോട്ടോർസൈക്കിൾ ഒരു നിയോ-റെട്രോ ഡിസൈൻ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ ധാരാളം ഭാരം ലാഭിക്കാൻ സഹായിക്കുന്ന തരം അലുമിനിയം കൊണ്ട് നിർമ്മിച്ച ഒരു പുതിയ ഫ്രെയിമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]