

സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തി; റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവളത്ത് സ്കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു.
റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം തിരുവനന്തപുരം ജില്ലയിൽ ഉച്ച മുതൽ കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കണ്ണമ്മൂല അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വട്ടിയൂർക്കാവിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]