
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ചില്ലറ വിൽപ്പനക്കാരി ജയ വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചിരിക്കുന്നത്. എന്നാൽ ആരാണ് ആ ഭാഗ്യശാലി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ അവസരത്തിൽ 12 കോടിയിൽ എത്രയാകും ഭാഗ്യശാലിയ്ക്ക് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയും ഏവർക്കും ഉണ്ട്.
ഏജൻസി കമ്മീഷനും ടാക്സും
ലോട്ടറിയടിച്ചാൽ സമ്മാന തുകയിൽ നിന്ന് നികുതിയും എജൻസി കമ്മീഷനും കിഴിച്ചാണ് തുക സമ്മാനാർഹന് നൽകുന്നത്. എന്നാൽ എല്ലാ സമ്മാനങ്ങൾക്കും ഇത് ബാധകമല്ല. 1 മുതല്‍ 3 വരെയുള്ള സമ്മാന തുകയില്‍ നിന്നാണ് ഏജന്‍സി കമ്മീഷൻ കുറയ്ക്കുന്നത്. അതായത് സമ്മാനത്തുകയിൽ നിന്നും 12 ശതമാനം തുകയാണ് ഏജന്റിന് നല്‍കുക. ബംബർ സമ്മാനമാണെങ്കിൽ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ.
സമ്മാനർഹമായ ലോട്ടറി ടിക്കറ്റിന് മുകളിൽ നികുതി ഈടാക്കിയ ശേഷം മാത്രമെ സമ്മാനാർഹന് പണം ലഭിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് നൽകുക. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.
സർക്കാരിലേക്ക് എത്ര?
നാല്പത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിഷു ബമ്പറിന്റേതായി ഈ വർഷം അച്ചടിച്ചത്. ഇതിൽ നാല്പത്തി ഒന്ന് ലക്ഷത്തി എൺപത്തി നാലായിരത്തി എട്ടായിരത്തി തൊണ്ണൂറ് ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പതിനഞ്ചായിരത്തി ഒരുന്നൂറ്റി പത്ത് ടിക്കറ്റുകൾ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവിൽ 1,255,467,000 കോടി രൂപയാണ് ലഭിച്ചത് (125 കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.
Last Updated May 29, 2024, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]