
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം ഗുരുതര വീഴ്ചയെന്നു കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. കോൺഗ്രസ് പാർട്ടിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളെ നേരിട്ട് കാണുമെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്റുമായും സമിതി വിശദമായ ചർച്ച നടത്തി. ഗുരുതര വീഴ്ചയായാണ് ഇതിനെ കാണുന്നതെന്നും ഇത് സംബന്ധിച്ചു കെപിസിസി അധ്യക്ഷന്‍ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്.
Last Updated May 29, 2024, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]