
കായംകുളം: രണ്ടാംകുറ്റി ജംഗ്ഷനിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ജനുവരി 25ന് രാത്രി 10.30ന് ബുള്ളറ്റിൽ രണ്ടാകുറ്റി ജംഗ്ഷനിലെത്തി ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേമങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ വീട്ടിൽ മാളു എന്ന് വിളിക്കുന്ന അൻസാബിനെ (28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
Read More….
സംഭവ ദിവസം രാത്രി 9.30 യോടെ ഈ കേസിലെ രണ്ടാം പ്രതിയായ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കും പരാതിക്കാരനായ ഷെഫീക്കും തമ്മിൽ രണ്ടാം കുറ്റി ജംഗ്ഷനിൽ വെച്ച് വാക്കുതർക്കവും ഉന്തുതള്ളും ഉണ്ടായതിന്റെ വൈരാഗ്യത്തിലാണ് ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് ഒളിവിൽ പോയ അന്സാബ് എറണാകുളത്തും ബെംഗളൂരുവിലുമായി പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നിന്നാണ് കായംകുളം പൊലീസ് അൻസാബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated May 29, 2024, 8:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]