
മലയാള സിനിമയുടെ മാര്‍ക്കറ്റ് സമീപകാലത്ത് വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെതന്നെ ജനപ്രീതി നേടുന്ന ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ സമീപ വര്‍ഷങ്ങളില്‍ വന്ന മുന്നേറ്റത്തിന് നാമെല്ലാം സാക്ഷികളായതാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമൊക്കെ നേടിയ കളക്ഷന്‍ ഉദാഹരണം. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രങ്ങളും വന്‍ മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രങ്ങളുമൊക്കെ നേടിയ കളക്ഷന്‍ കാണുമ്പോളാണ് ആ വളര്‍ച്ച ശരിക്കും മനസിലാക്കാനും വിലയിരുത്താനുമാവുക. ഓപണിംഗില്ത്തന്നെ (റിലീസ് ദിന കളക്ഷന്‍) മലയാള ചിത്രങ്ങള്‍ സമീപകാലത്ത് നേടിയ വളര്‍ച്ച വലുതാണ്. ബോക്സ് ഓഫീസില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ ചിത്രം തുടരും മലയാളത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് 5 ഓപണിംഗ് കളക്ഷനില്‍ ഇടം പിടിച്ചിരുന്നു.
മോളിവുഡിന്റെ ടോപ്പ് 5 ഓപണിംഗ് ലിസ്റ്റില്‍ നാല് ചിത്രങ്ങളും മോഹന്‍ലാലിന്റേതാണ് എന്നതും കൌതുകകരമാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ് ആയ തുടരും ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ്. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയെത്തിയ തുടരും ആദ്യ ഷോകള്‍ക്കിപ്പുറം വലിയ തോതില്‍ പോസിറ്റീവ് അഭിപ്രായം നേടിയതോടെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത് 17.18 കോടിയാണ്.
ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് മോഹന്‍ലാലിന്റെ തൊട്ടുമുന്‍പത്തെ റിലീസ് ആയ എമ്പുരാന് ആണ്. വമ്പന്‍ ഹൈപ്പുമായി എത്തിയ ലൂസിഫര്‍ സീക്വല്‍ ആദ്യ ദിനം നേടിയത് 68.20 കോടിയാണ്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പ്രിയദര്ശന് ചിത്രം മരക്കാര്‍ ആണ്. 20.40 കോടിയാണ് ചിത്രത്തിന്റെ റിലീസ് ദിന കളക്ഷന്‍. മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് ആണ്. 19.20 കോടിയാണ് ചിത്രത്തിന്റെ ഓപണിംഗ്. നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തന്നെ ഒടിയന് ആണ്. 18.10 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത്.
എമ്പുരാന്, തുടരും എന്നീ ചിത്രങ്ങള്‍ എത്തിയതോടെ മോളിവുഡിന്റെ ടോപ്പ് 5 ഓപണിംഗ് ലിസ്റ്റില്‍ നിന്ന് പുറത്തായത് മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവയാണ്. ടര്‍ബോ 16.20 കോടി, ആടുജീവിതം 16.04 എന്നിങ്ങനെയാണ് ആദ്യ ദിനം നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]